One community.
A shared understanding.
How we participate, contribute and support one another.
MEMBERSHIP AT A GLANCE
A shared commitment.
- A connection to the defined Kaladi neighbourhoods.
- Currently working abroad on an employment visa, with at least one year abroad, as described in the draft.
- Agreement with the community rules and regular monthly contributions.
₹1,025 / month₹1,000 member savings + ₹25 non-refundable contribution towards running the group.
Based on the supplied working draft. Eligibility, exceptions and assistance remain subject to committee review.
Read the membership guidelinesWhen life brings you home.
The draft allows existing members who end their expatriate life to continue membership, subject to its terms, with ₹250 savings + ₹25 contribution per month.
Support, through the committee.
Assistance depends on eligibility, recommendations and the community’s rules. The draft includes repayable assistance of up to ₹30,000 with surety and an agreed repayment schedule.
How to ask for supportTHE ORIGINAL MALAYALAM DRAFT
പ്രാഥമിക നിയമാവലികൾ
01Our purpose
01. കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം : മെമ്പർമാരുടെ പരസ്പര സഹായത്തോടെ, നമ്മുടെ മെമ്പർമാരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമവും, ഉന്നമനവും ആണ്.
02Who can become a member
02. മെമ്പർമാർ ആകാൻ ഉള്ള യോഗ്യത :
കാലടീയം കൂട്ടായ്മ നാട്ടിൽ ക്ലിപ്തപ്പെടുത്തിയിട്ടുള്ള /നിക്ചയിച്ചിട്ടുള്ള സ്ഥലപരിമിതിയിൽ താമസിക്കുന്നവരും, കാലടി പ്രവാസി കൂട്ടായ്മയുടെ നിയമാവലി അംഗീകരിക്കുന്നവർക്കും, സംഘടനയുടെ പ്രതിമാസ അടവ് / സാമ്പാദ്യം കൃത്യമായി അടക്കാൻ താല്പര്യം ഉള്ളവർക്കും, വിദേശത്തു ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിൽ തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്ക്.

03Changes to the membership area
03. സംഘടനയുടെ വളർച്ചക്ക് വേണ്ടി, കാലടീയം സെൻട്രൽ കമ്മിറ്റി ക്ക് കലാകാലങ്ങളിൽ ഈ ഭൂമിശാസ്ത്രപരമായ അതിർത്തികൾ, തിരുത്തലുകൾക്കും, കൂട്ടിച്ചർക്കലുകൾക്കും വിധേയമാക്കാം. സെൻട്രൽ കമ്മിറ്റി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ്, കാലടീയം എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ ഭൂരിപക്ഷം കിട്ടിയിരിക്കണം.
04How decisions are made
04. കൂട്ടായ്മയുടെ തീരുമാനങ്ങൾ എന്നു പറഞ്ഞാൽ, സംഘടനപരമായി ഒരു കാര്യം തീരുമാനിക്കാൻ വേണ്ടി, നിയമവിധേയമായി ഒരു കമ്മിറ്റി വിളിച്ചു, സംഘടനപരമായി എടുക്കുന്ന ഭൂരിപക്ഷ അഭിപ്രായം.
05Our present neighbourhoods
05. നിലവിലെ കൂട്ടായ്മയുടെ പ്രവർത്തന പരിധി : കാലടി സെന്റർ നോട് ചേർന്ന് കിടക്കുന്ന ഓതവൻഞ്ചേരി ടെ ഒരു ഭാഗം, തെങ്ങാം കുന്നു, പള്ളിപ്പടി, മണ്ണുത്തി, മാമ്മളിയം കുന്ന്, കച്ചേരി പറമ്പ് എന്നി സ്ഥലങ്ങളിൽ പ്രവർത്തനം തുടങ്ങുന്നു.
06Local coordination by returning expatriates
06. നാട്ടിൽ കൂട്ടായ്മയുടെ സുഖമമായ നടത്തിപ്പിന് വേണ്ടി, സെൻട്രൽ കമ്മിറ്റി നിർദ്ദേശിക്കുന്ന, പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തിയ ആകെ 5 പേർക്ക്, നിബന്ധനകൾക്ക് വിധേയമായി മെമ്പർഷിപ്പ് കൊടുക്കാവുന്നതാണ്. ഇത്തരം മെമ്പർമാർമാർ നാട്ടിൽ സംഘടന ചലിപ്പിക്കാൻ കഴിവ് ഉള്ളവരും, സമീപ ഭാവിയിൽ, നമ്മുടെ സംഘടനക്ക് മുതൽക്കൂട്ട് ആകാൻ സാധ്യത ഉള്ള വ്യക്തികൾ ആയിരിക്കണം. ഓരോ 6 മാസം കൂടുമ്പോഴും, സെൻട്രൽ കമ്മിറ്റിയോ, സെൻട്രൽ കമ്മിറ്റി നിർദ്ദേശിക്കുന്ന ഒരു 5 അംഗങ്ങൾ ഉള്ള ഒരു സമിതി, ഇവരുടെ പ്രവർത്തനം വിലയിരുത്തണം. സമിതി യുടെ റിപ്പോർട്ട് സെൻട്രൽ കമ്മിറ്റിയിൽ ചർച്ച ചെയ്തു, ഈ മെമ്പറെ/ മെമ്പർമാരെ സംഘടനയിൽ തുടരേണ്ടതായ / പുറത്താക്കേണ്ടതായ കാര്യത്തിൽ, ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതാകുന്നു.
07Invited committee participants
07. സെൻട്രൽ കമ്മിറ്റി ക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിൽ, ആവശ്യം ഉണ്ടെങ്കിൽ സെൻട്രൽ കമ്മിറ്റിയിലേക്ക്, നിബന്ധനകൾക്ക് വിധേയമായി, രണ്ടു പേരെ ക്ഷണിതാവായി കൊണ്ടുവരാവുന്നതാണ്. ഇത്തരം ക്ഷണിതാക്കൾ, സംഘടനക്ക് മാർഗ്ഗനിർദ്ദേശം കൊടുക്കുവാനോ, സംഘടനക്ക് മുതൽക്കൂട്ട് ആകാവുന്ന വ്യക്തിത്വങ്ങൾ ആയിരിക്കണം. ഇവർക്ക് സംഘടനയിൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഇത്തരം വ്യക്തികളുടെ സംഘടനാ പ്രവർത്തനം, അവർ സംഘടനക്ക് നൽകിയ സംഭാവന, എന്നിവ ഓരോ 6 മാസം കൂടുമ്പോഴും, സെൻട്രൽ കമ്മിറ്റി വിലയിരുത്തേണ്ടതാണ്. ക്ഷണിതാക്കൾ സെൻട്രൽ കമ്മിറ്റിയിൽ സ്ഥിരമായി 6 മാസമോ, കൂടുതലോ ഉണ്ടെങ്കിൽ ഇത്തരം കമ്മിറ്റികളിൽ, ക്ഷണിതാക്കളെ കുറിച്ചുള്ള ചർച്ച ചെയ്യുന്ന കമ്മിറ്റിയിൽ ക്ഷണിതാക്കൾ ഉണ്ടാകാൻ പാടുള്ളതല്ല.
08Monthly contribution
08. മെമ്പർമാരുടെ പ്രതിമാസ വരിസംഖ്യ :
മെംബെർമാരുടെ
പ്രതിമാസ അടവ് / വരിസംഖ്യ 1, 025 രൂപ ആകുന്നു. ഇതിൽ ആയിരം രൂപ, മെമ്പറുടെ വ്യക്തിപരമായ സമ്പാദ്യവും, ബാക്കി 25 രൂപ സംഘടന നടത്തി കൊണ്ടുപോകാനുള്ള മെമ്പർ സംഘടനക്ക് തരുന്ന സഹായം / സംഭാവന ആയിരിക്കും. ഈ 25 രൂപ തിരിച്ചു കൊടുക്കുന്നതല്ല.

09Returning a member’s savings
09. മെമ്പർമാരുടെ അടവ് സമ്പാദ്യം തിരിച്ചു കൊടുക്കൽ :
09. A. അച്ചടക്ക നടപടിക്ക് വിധേയമായി, സംഘടനക്ക് പുറത്തു പോകുന്ന / സംഘടനയിൽ നിന്നും ഒഴിവാക്കുന്ന മെമ്പർമാരുടെ പ്രതിമാസ അടവ് / സമ്പാദ്യം എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ ശുപാർശ യുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാവുന്നതാണ് (ബാധ്യതകൾ കിഴിച്ച ശേഷം). അച്ചടക്ക നടപടികൾ നേരിട്ട് സംഘടനയിൽ നിന്നും പുറത്ത് പോകുന്ന മെമ്പർക്കു,7 ദിവസത്തിനകം, അദ്ദേഹത്തിന്റെ കണക്കുകൾ / ഇടപാടുകൾ തീർക്കേണ്ടതാണ്.
09.B. പ്രവാസ ജീവിതം അവസാനിപ്പിച്ചോ / അല്ലാതെയോ മെമ്പർഷിപ്പ് തുടരാൻ താല്പര്യം ഇല്ലാത്ത മെമ്പർമാരുടെ സമ്പാദ്യം / പ്രതിമാസ അടവ് തിരിച്ചു കൊടുക്കാനുള്ള കാര്യത്തിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ തീരുമാനം അന്തിമമാണ്. ഒരാൾ പ്രതിമാസ അടവ് 1000 രൂപ , എത്ര മാസം അടച്ചോ, അതാണ് ആ മെമ്പറുടെ കൂട്ടായ്മയിലെ സമ്പാദ്യം / തിരിച്ചു കിട്ടാനുള്ള തുക. മെമ്പറുടെ മറ്റു വല്ല നിഷേപങ്ങൾ വല്ലതും ഉണ്ടെങ്കിൽ, നിബന്ധനകൾക്ക് വിധേയമായി തിരിച്ചു കൊടുക്കുന്നതാണ്, ബാധ്യതകൾ കിഴിച്ച ശേഷം.

10Continuing membership after returning home
10. കൂട്ടായ്മയിലെ നിലവിലെ മെമ്പർമാർക്ക്, പ്രവാസ ജീവിതം അവസാനിപ്പിച്ചാലും, ആ മെമ്പർക്കു താല്പര്യം ഉണ്ടെങ്കിൽ, നിലവിലെ പ്രതിമാസ അടവിന്റെ 25% അടച്ചാലും ( 250+25 രൂപ ) , നാട്ടിൽ ഉള്ളപ്പോഴും മെമ്പർഷിപ്പ് പുതുക്കാവുന്നതാണ് / മെമ്പർ ആയി തുടരാവുന്നതാണ്. ഇത്തരം മെമ്പർമാർക്ക്, സംഘടനയിൽ സാധാരണ മെമ്പർമാരുടെ എല്ലാ അവകാശം /സ്റ്റാറ്റസ് ഉണ്ടായിരിക്കുന്നതാണ്. ഇത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, മുകളിൽ പറഞ്ഞ പ്രത്യേക ക്ഷണിതാക്കൾ എന്നിവർക്കും ബാധകമാണ്. ഇത്തരം മെമ്പർമാർക്ക് അവർ സംഘടനയിൽ തുടരുന്ന സ്ഥാനമാനങ്ങൾ തുടരാവുന്നതാണ്. ആ മെമ്പർ പ്രവാസി ആയാൽ, പഴയതുപോലെ 1,000+25 രൂപ പ്രതിമാസ അടവ് അടക്കേണ്ടതാകുന്നു.
11Discipline and the opportunity to respond
11. അച്ചടക്ക നടപടികൾ: ഏതെങ്കിലും ഒരു മെമ്പർ, നമ്മുടെ
കാലടീയം പ്രവാസി കൂട്ടായ്മക്കോ, പൊതു സമൂഹത്തിനോ എതിരായി പ്രവർത്തിക്കുന്നതോ, സംഘടനക്ക് പ്രത്യഷമായോ, പരോഷമായോ അവമതിപ്പ് ഉണ്ടാക്കുന്നുതോ, ക്രിമിനൽ കേസ് /പെരുമാറ്റ ദൂഷ്യം ഉള്ളതോ ആയ സന്ദർഭങ്ങളിൽ, സംഘടനക്ക് ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണ്. ഇത്തരം അച്ചടക്ക നടപടികൾ നേരിടുന്ന / കുറ്റാരോപിതം നേരിടുന്ന സംഘടനയിലെ എല്ലാ മെമ്പർമാർക്കും ( സ്ഥാനം /കമ്മിറ്റി ഭേദം ഇല്ലാതെ), ചുരുങ്ങിയത് 7 ദിവസത്തെ കാരണം ബോധിപ്പിക്കാനുള്ള നോട്ടീസ് നൽകേണ്ടതുണ്ട്. ഈ 7 ദിവസത്തിനനകം, പ്രസ്തുത മെമ്പർ, കമ്മിറ്റിയിൽ അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം, കമ്മിറ്റിക്കു, ഈ കാര്യത്തിൽ ഉചിതമായ തീരുമാനം ഏകാഖണ്ഡമായി അടുക്കാവുന്നതാണ്. ഇത്തരം നോട്ടീസ്, മറുപടി, ബന്ധപ്പെട്ട തീരുമാനം
എന്നിവ എഴുതിയോ, തെളിവായി സൂക്ഷിക്കാവുന്ന വിധം ഡിജിറ്റൽ തെളിവുകൾ ആയോ ഉപയോഗിക്കാം/ ആശയവിനിമയം നടത്താം, ഈ രേഖകൾ തെളിവുകൾ ആയി ഒരു വർഷം വരെ സൂക്ഷിക്കേണ്ടതുണ്ട്.

12Which committee handles a matter
12. സാധാരണ മെമ്പർമാരുടെ അച്ചടക്ക നടപടികൾ, എക്സിക്യൂട്ടീവ് കമ്മിറ്റിക്കും, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരുടെ അച്ചടക്ക നടപടികൾ, ആ കമ്മിറ്റി പരിശോധിച്ച്, നടപടികൾക്ക് വേണ്ടി, മേൽകമ്മിറ്റി ക്കും കൊടുക്കണം.
സെൻട്രൽ കമ്മിറ്റി മെമ്പർമാരുടെ അച്ചടക്ക നടപടിയിൽ, ആ കമ്മിറ്റിക്ക് തന്നെ ഉചിതമായ തീരുമാനം എടുക്കാം. പക്ഷെ ആരോപണ വിധേയനോ, സെൻട്രൽ കമ്മിറ്റിയോ, വേണമെങ്കിൽ ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ വേണ്ടി, എക്സിക്യൂട്ടീവ് കമ്മിറ്റി യെ സമീപിക്കാം. ഇങ്ങനെ ഉള്ള അവസരത്തിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ തീരുമാനം അന്തിമമാണ്.

13Resolution and disciplinary measures
13. അച്ചടക്ക നടപടികളിൽ നോട്ടീസ് കൊടുത്ത്, സംഘടനാപരമായ രീതിയിൽ, പക്വതയോടെ പ്രശ്നം പരിഹരിക്കേണ്ടതാണ്. ചെറിയ കാര്യങ്ങളിൽ, ആവശ്യം ഉണ്ടെങ്കിൽ താക്കീത് കൊടുക്കേണ്ടതും, മറ്റു ഉയർന്ന രീതിയിൽ സംഘടനപരവും, പെരുമാറ്റ ദൂഷ്യവും ഉള്ള തെറ്റുകൾക്ക്, അതിന്റെ തോത് അനുസരിച്ചു, ഒരു വർഷം വരെ അംഗത്വം സസ്‌പെൻഡ് ചെയ്യാനും, വേണ്ടി വന്നാൽ, സംഘടനയിൽ നിന്നും ഒഴിവാക്കാനും, കൂട്ടായ്മക്ക് അധികാരം ഉണ്ട്.
13. A. സംഘടനക്ക് ആവശ്യമെങ്കിൽ,അച്ചടക്ക നടപടിക്കൾ നേരിടുന്ന വ്യക്തിയുമായി, ആശയവിനിമയം നടത്താൻ ഒരു 3 അംഗ കമ്മിറ്റി, രൂപീകരിച്ചു, രമ്യമായി പ്രശ്നം തീർക്കാൻ കൂടിയാലോചനകൾ നടത്തണം.
13. A. സംഘടനക്ക് ആവശ്യമെങ്കിൽ,അച്ചടക്ക നടപടിക്കൾ നേരിടുന്ന വ്യക്തിയുമായി, ആശയവിനിമയം നടത്താൻ ഒരു 3 അംഗ കമ്മിറ്റി, രൂപീകരിച്ചു, രമ്യമായി പ്രശ്നം തീർക്കാൻ കൂടിയാലോചനകൾ നടത്തണം.
14Making contributions and keeping receipts
14. നവംബർ 1, മുതൽ മെമ്പർമാരുടെ പ്രതിമാസ അടവ് തുക, സംഘടന സ്വീകരിക്കുന്നതാണ്. കഴിയുന്നതും തുക ഓൺലൈൻ വഴി, സംഘടനയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. തുക കൈപ്പറ്റാൻ വേണ്ടി സംഘടനയുടെ അംഗീകരിച്ച വ്യക്തികൾ മുഖാന്തിരം തുക അടക്കാവുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ, റെസിപ്റ് വാങ്ങി വെക്കേണ്ടതാകുന്നു.
15Membership terms and updates
15. മെമ്പർഷിപ്പ് കാലാവധി, മറ്റു നിയമാവലികൾ സമയാസമയം, അംഗങ്ങളെ മേൽകമ്മിറ്റി അറിയിക്കുന്നതാണ്.
16Member assistance
16.മെമ്പർമാർക്കുള്ള ധന സഹായങ്ങൾ.
കൃത്യമായി പ്രതിമാസ അടവ് അടച്ചു, സംഘടനാപരമായ കാര്യങ്ങൾ ശരിയായ രീതിയിൽ നിറവേറ്റുന്ന അർഹരായ മെമ്പർമാർക്ക്, സംഘടനയുടെ നിയമാവലി ക്ക് വിധേയമായി, വിവിധ രീതിയിൽ ഉള്ള ധനസഹായങ്ങൾ, (തിരിച്ചു പിടിക്കുന്നതും, അല്ലാത്തതുമായ വിവിധ സഹായങ്ങൾ) കൊടുക്കുന്നതാണ്. ഇത് പൊതുവായ ഒരു മാർഗ രേഖയിലും, സന്ദർഭങ്ങൾ അനുസരിച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ ശുപാർശയിൽ സെൻട്രൽ കമ്മിറ്റിക്കും തീരുമാനിക്കാവുന്നതാണ്. കലാകാലങ്ങളിൽ, ഇത് മാറ്റങ്ങൾക്ക് വിധേയമാണ്.

17Repayable assistance
17. ധന സഹായം : ലോൺ.
എക്സിക്യൂട്ടീവ് കമ്മിറ്റി ശുപാർശ ചെയ്യുന്ന അർഹരായ മെമ്പർമാർക്ക്, ജാമ്യ വ്യവസ്ഥയിൽ, നിബന്ധനകൾക്ക് വിധേയമായി, 30, 000 രൂപ വരെ കൊടുക്കാവുന്നതാണ്. ഈ തുക, നിക്ചിത മാസങ്ങൾക്കുള്ളിൽ, നിക്ചിത പ്രതിമാസ തുക ആയി, തിരിച്ചു അടക്കേണ്ടതാണ്.

18How to request assistance
18. ലോൺ ധന സഹായത്തിനു അപേക്ഷിക്കുന്ന മെമ്പർമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ മുഖാന്തരം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
19Committee term and elections
19. നിലവിൽ തിരഞ്ഞെടുത്ത കമ്മിറ്റി, രണ്ടുവർഷം കാലാവധി ഉള്ളതാണ്. ഓരോ രണ്ടു വർഷം കൂടുമ്പോഴും, ജനാതിപത്യ രീതിയിൽ കമ്മിറ്റികൾ നിലവിൽ വരേണ്ടതാണ്. മെമ്പർമാർ വോട്ട് എടുപ്പിലൂടെ ആണ്, കമ്മിറ്റി മെമ്പർമാരെ തെരെഞ്ഞെടുക്കേണ്ടത്. എക്സിക്യൂട്ടീവ് ന്റെയും, സെൻട്രൽ കമ്മിറ്റിയുടെയും ഭൂരിപക്ഷം ഉണ്ടെങ്കിൽ,ഉചിതമായ സമയത്തു, സംഘടനക്ക് രെജിസ്ട്രേഷൻ നടപടികളിലേക്ക് പോകാവുന്നതാണ്.
20Selecting the next committee
20. ജനറൽ ബോഡിയിൽ അവതരിപ്പിക്കുന്ന പാനൽ, മെമ്പർമാരുടെ തിരുത്തലിനും വോട്ടിങ്ങ്നു വിധേയമായി, പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെടും. ഇത്തരം സന്ദർഭങ്ങളിൽ പാനൽ ഭൂരിപക്ഷ വോട്ട് നേടേണ്ടതുണ്ട്.
21Committee and general body meetings
21. ജനറൽ ബോഡി വർഷത്തിൽ ഒരിക്കൽ എങ്കിലും ചേർന്നിരിക്കണം. എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ചുരുങ്ങിയത് ഒരു തവണ ചേരണം. സെൻട്രൽ കമ്മിറ്റി, മാസത്തിൽ രണ്ടു തവണ ചേരണം.
22Changes to the guidelines
22. നിലവിലെ ഭരണഘടന തിരുത്തലുകൾ / പുതിയ കൂട്ടിച്ചേർക്കൽ : സെൻട്രൽ കമ്മിറ്റിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിൽ, ആവശ്യമാണെങ്കിൽ, ഭരണഘടന തിരുത്താനും, കൂട്ടിച്ചർക്കാനും അധികാരം ഉണ്ട്.
23Safekeeping community funds
23. പൈസ സൂക്ഷിക്കൽ : സംഘടന യുടെ പിരിച്ചെടുത്ത തുക, ബാങ്കിൽ, സൂക്ഷിക്കേണ്ടതാകുന്നു. സംഘടന നിർദ്ദേശിക്കുന്ന ഒന്നിൽ കൂടുതൽ ഉള്ള മെമ്പർമാരുടെ ജോയിന്റ് അക്കൗണ്ടിൽ പണം നിഷേപിക്കേണ്ടതും, അത് സംഘടന യുടെ ശരിയായ മാർഗ്ഗനിർദേശത്തിന് അനുസരിച്ചു ക്രയ വിക്രയം, ചെയ്യേണ്ടതാകുന്നു. ഓരോ മാസത്തിലും ബാങ്ക് ബാലൻസ് ന്റെ ഡിജിറ്റൽ കോപ്പി / തെളിവുകൾ, സെൻട്രൽ കമ്മിറ്റിയിലും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലും വെക്കേണ്ടതാണ്.
24Accounts and reporting
24. കണക്ക് അവതരിപ്പിക്കൽ : സംഘടനയുടെ തെരെഞ്ഞെടുത്ത ട്രഷറർ, കണക്കുകൾ സൂക്ഷിക്കേണ്ടതും, മാസത്തിൽ ഒരിക്കൽ, കണക്കുകൾ, സെൻട്രൽ കമ്മിറ്റിയിലും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അവതരിപ്പിക്കേണ്ടതാണ്. സെൻട്രൽ കമ്മിറ്റിയുടെ മാർഗ്ഗനിർദേശത്തോടെ / അനുവാദത്തോടെ,മറ്റു കമ്മിറ്റിയിൽ ട്രഷറർക്ക് കണക്കുകൾ അവതരിപ്പിക്കാവുന്നതാണ്. ട്രഷറർ ടെ അഭാവത്തിൽ, സംഘടന ചുമതലപെടുത്തുന്നവർക്ക്, കണക്കുകൾ കമ്മിറ്റിയിൽ അവതരിപ്പിക്കാം.
25Scope of community fundraising
25. സംഘടനയിലൂടെ ഉള്ള ഏതെങ്കിലും രീതിയിലുള്ള പിരിവുകൾ / മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ / പൊതുസമൂഹത്തിലെ മറ്റു വിഷയങ്ങളുമായിട്ടുള്ള പിരിവുകൾ / സംഭവനകൾ : ഇത്തരം ഒരു പിരിവുകളും നമ്മുടെ ഒരു ഗ്രൂപ്പിലും / സംഘടനയിലും പാടില്ല. അത്തരം പോസ്റ്ററുകളോ, വിവരങ്ങളൊ ഗ്രൂപ്പിൽ പോസ്റ്റ് / ചർച്ച ചെയ്യരുത്.
കാലടീയം പ്രവാസി കൂട്ടായ്മയുടെ, അർഹരായ മെമ്പർമാരുടെയും, അവരുടെ അടുത്ത കുടുംബങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾ / ആവശ്യ സഹായങ്ങൾ, എന്നിവ മാത്രമേ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാനും, ചർച്ച ചെയ്യാനും
പാടുള്ളൂ.
കാലടീയം പ്രവാസി കൂട്ടായ്മയുടെ, അർഹരായ മെമ്പർമാരുടെയും, അവരുടെ അടുത്ത കുടുംബങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾ / ആവശ്യ സഹായങ്ങൾ, എന്നിവ മാത്രമേ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാനും, ചർച്ച ചെയ്യാനും
പാടുള്ളൂ.
Have a question about eligibility or a rule?
Ask the community team